സി.ജെ.പി പ്രക്ഷോഭം; ഇന്നും സമരം തുടരും, പോലീസ് കാവലില്‍ ഡല്‍ഹി, സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍ ഇറങ്ങും. സിപിഐഎമ്മും പ്രതിഷേധങ്ങളില്‍ പങ്കെടുക്കും.

രാവിലെ 10 മണിക്ക് ഡൽഹി ജന്തർമന്തറിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്ന് സി.ജെ.പി നേതാവ് അജിങ്ക്യ ഷിൻഡേ ആഹ്വാനം ചെയ്തിട്ടുണ്ട്. “ഗ്യാനേഷ് കുമാർ രാജിവെക്കാതെ ഞങ്ങൾ പിന്മാറില്ല, വീടുകളിലേക്ക് മടങ്ങുകയുമില്ല. കഴിഞ്ഞ തവണ നിങ്ങളുടെ അഹങ്കാരം തകർത്തതുപോലെ ഇത്തവണയും ഞങ്ങൾ അത് ചെയ്യും,” – അജിങ്ക്യ ഷിൻഡേ മുന്നറിയിപ്പ് നൽകി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കൾ ഒഴികെയുള്ള മറ്റെല്ലാവരെയും ഡൽഹി പോലിസ് വിട്ടയച്ചു. നേതാക്കളായ അഭിജിത്ത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ്, ധ്രുവ് റാഠി എന്നിവർ കസ്റ്റഡിയിൽ തുടരുകയാണ്. ഇവർക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം  ഡ​​ൽ​​ഹി​​യി​​ലെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക​​ടു​​ത്ത ഗ​​താ​​ഗ​​ത​​ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ ഉൾ​​പ്പ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ളു​​ടെ കൂ​​ട്ട അ​​റ​​സ്റ്റി​​നു​​മെ​​തി​​രാ​​യ ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ഇ​​ന്ന് പ്ര​​ത്യേ​​ക സി​​റ്റിം​​ഗ് ന​​ട​​ത്തും. വെ​​ള്ളി​​യാ​​ഴ്ച​​ത്തെ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ട്ട​​തി​​നെ​​തി​​രേ​​യു​​ള്ള കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി​​യും, നേ​​താ​​ക്ക​​ളു​​ടെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​നെ ചോ​​ദ്യം ചെ​​യ്തു​​ള്ള ഹ​​ർ​​ജി​​യു​​മാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ജ​​സ്റ്റീ​​സു​​മാ​​രാ​​യ ജോ​​യ്മ​​ല്യ ബാ​​ഗ്ചി, വി. ​​മോ​​ഹ​​ന എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക ബെ​​ഞ്ചാ​​ണു ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ചു മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ടു​​ന്ന​​ത് തു​​ട​​ർ​​ന്നു​​വെ​​ന്നും ഇ​​തു ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​പ്പി​​ച്ചു​​വെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഭി​​ഭാ​​ഷ​​ക​​ൻ ശൈ​​ല​​ന്ദ്ര മ​​ണി ത്രി​​പാ​​ഠി​​യാ​​ണു കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​ സെ​​ക്ര​​ട്ട​​റി ഗോ​​വി​​ന്ദ് മോ​​ഹ​​ൻ, ഡ​​ൽ​​ഹി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ർ അ​​നു​​രാ​​ഗ് കു​​മാ​​ർ, ഡി​​എം​​ആ​​ർ​​സി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഡി. ​​താ​​റ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണു ഹ​​ർ​​ജി.

സിജെപി സമരത്തെ നേരിടാന്‍ അടച്ചിട്ടിരുന്ന ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. 45 സ്റ്റേഷനുകളിലാണ് പോലീസിന്റെ ആവശ്യപ്രകാരം അടച്ചിട്ടിരുന്നത്്. ശനിയാഴ്ച രാത്രി 10  വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്.
SUMMARY: CJP protest: Agitation to continue today; Delhi under police security

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

Related Articles

Popular Categories