ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പരിയാരം സ്വദേശി എമില്‍ഡയെയാണ് (22) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാലക്കുടി പോട്ട സ്വദേശിയായ ഭര്‍ത്താവ് അഫ്സലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ആറാം തീയതിയാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എമില്‍ഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
SUMMARY: Young woman found dead at husband’s home in Chalakudy; husband in custody
















