അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; മാനന്തവാടിയില്‍ 12കാരിക്ക് ദാരുണാന്ത്യം, സഹോദരന് പരുക്ക്

വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (12) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിക്കുകയായിരുന്നു.

മാനന്തവാടി രണ്ടേ നാലിൽ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
SUMMARY: 12-year-old girl killed after being struck by a speeding car in Mananthavady; her brother sustained injuries.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ  റോഡിലെ  എണ്ണ...

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത്...

ഗതാഗത ആസൂത്രണം; ബെംഗളൂരു ട്രാഫിക് പോലീസിന് ദേശീയ പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനും വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിനും നടത്തിയ പ്രവർത്തനങ്ങൾക്ക്...

കനത്തമഴ, മണ്ണിടിച്ചിൽ; ഊട്ടിയിലേക്ക് യാത്രാവിലക്ക്

ചെന്നൈ: കനത്ത മഴ തുടരുന്ന നീലഗിരിയിലെ പർലിയാർ ഭാഗത്ത് മണ്ണിടിച്ചിലിൽപെട്ട് തമിഴ്നാട്...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഇന്നുതുടക്കം

കോഴിക്കോട്‌ : 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് വൈകിട്ട്‌ നാലിന്‌...

രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്കേറ്റു....

ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ഒക്ടോബർ 26 മുതൽ 28 വരെ പത്ത് സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിധിയിൽ തിപ്തൂർ–ഹൊന്നവള്ളി റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ...

Related Articles

Popular Categories