വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (70) കൊല്ലപ്പെട്ടത്. ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച മകൻ വിനോദിനെ (37) തൃശൂർ നഗരത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ 21-ന്‌ ഞെള്ളുരിലെ സ്വന്തം വീട്ടിൽവച്ച് ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണതിനെ ത്തുടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗോപാലകൃഷ്‌ണൻ 23നാണ്‌ മരിച്ചത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. വിനോദ് നിരന്തരം ഉപദ്രവിച്ചു വന്നിരുന്നതായി അറിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തിയത്. വിനോദ് മാള പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണശ്രമക്കേസിൽ പ്രതിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പുതുക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ എ ഫക്രുദ്ദീൻ, എസ്ഐമാരായ ആർ രാജേഷ്, പി വി പാട്രിക്, എസ് സിപിഒമാരായ പി കെ ദീപക്, സി ആർ ബിനോയ്, കെ ആർ, സജീവ്, പി എ അരുൺ, സിപിഒ കെ പി ജിന്റോ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
SUMMARY: Son arrested in Thrissur for killing elderly man by pouring hot rice gruel water over his body.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

Related Articles

Popular Categories