പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. സുധീർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച മേളകൾ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്നും കളക്ടർ അറിയിച്ചു.
SUMMARY: Heavy rain: Holiday for educational institutions in Palakkad tomorrow
















