10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള ചലോ ദില്ലി മാർച്ച് ഇന്ന് നടക്കും. 10 ലക്ഷം പേരെ മാർച്ചിൽ അണിനിരത്തും എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപനം. ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിന്റോ റോഡിൽ നിന്ന് മാർച്ച് രാം ലീല മൈതാനിയിലേക്ക് നീങ്ങും. എസ്എഫ്ഐ രാവിലെ 8 മണിക്കും സിപിഐഎം 10 മണിക്കും രാം ലീല മൈതാനിയിലേക്ക് മാർച്ച് നടത്തും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും വോട്ട് ചോര്‍ച്ചക്കുമെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണിത്.

കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹയിൽ എത്തി. തുറന്ന ബസുകളിൽ മിൻ്റോ റോഡിലേക്ക് എത്തുന്ന രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പ്രതിഷേധ വേദിയായ രാംലീല മൈതാനിലേക്ക് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 കിലോമീറ്റർ ആണ് പദയാത്രയായി പിന്നിടുക. എന്നാൽ പ്രധാനവേദിയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് പൊലീസ് അനുമതിയില്ല

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ വേദിയ്ക്ക് ചുറ്റും പതിനാല് സോണുകളായി തിരിച്ച് 3500 പോലീസുകാരെ വിന്യസിക്കും. 200 മുതൽ 250 വരെ AI ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ കേന്ദ്ര സേനയും കളത്തിലിറങ്ങും. രാംലീല മൈതാനത്ത് പത്ത് കമ്പനി CRPF സംഘവുമുണ്ടാകും.

തിരക്ക് കണക്കിലെടുത്ത് രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ ന്യൂഡൽഹിയിലും ഓൾഡ് ഡൽഹിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ത്യാ സഖ്യ കക്ഷികൾക്ക് പുറമെ CJPയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യവാരം വോട്ട് കൊള്ളയുടെ തെളിവുകൾ സമർപ്പിക്കാൻ ഇന്ത്യാ സഖ്യ നേതാക്കൾ വീണ്ടും രാഷ്ട്രപതി ദ്രൗപതി മുർമുവിനേ കാണാനും സമയം തേടും.
SUMMARY: 10 lakh people to participate; INDIA alliance’s ‘Chalo Delhi’ march today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

കർണാടകയിൽ രണ്ട് വ്യത്യസ്ത റോഡപകടങ്ങൾ: ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 6 മരണം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത...

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ‘സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും...

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

Related Articles

Popular Categories