ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ മുന്നണിയുടെയും ഭരണ-പ്രതിപക്ഷ മാർച്ചിന് വേദിയായി ഡൽഹി. 1984ലെ സിഖ് വിരുദ്ധ കലാപം ഉയർത്തിക്കാട്ടിയാണ്മാ മാർച്ച് നടത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഡല്‍ഹി മുഖ്യമന്ത്രി നേതാവ് രേഖ ഗുപ്ത, സഹമന്ത്രി ഹർഷ് മല്‍ഹോത്ര, എച്ച്.എസ്. ഫൂല്‍ക്ക, മഞ്ജീന്ദർ സിംഗ് സിർസ, ബിജെപി എംപി ബൻസുരി സ്വരാജ് എന്നിവർ മാർച്ചില്‍ പങ്കെടുത്തുവെന്നാണ് വിവരം.
അതേസമയം പ്രതിപക്ഷത്തെ 21 കക്ഷികള്‍ കൈകോർക്കുന്ന ‘ഡല്‍ഹി ചലോ’ മഹാറാലിക്ക് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനമാണ് വേദിയായത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് കൊണാട്ട് പ്ലേസ് ജംഗ്ഷനില്‍നിന്ന് അജ്മീരി ഗേറ്റ് വഴി രാംലീല മൈതാനത്തേക്കാണ് മാർച്ച് നടത്തിയത്.
SUMMARY: INDIA alliance holds ‘Delhi Chalo’ rally demanding the resignation of the Chief Election Commissioner; massive protest at Ramlila Maidan
















