‘മുരസു’ ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായ മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മുരസു’ തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആന്ധ്ര, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ചുഴലിക്കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 19 വിമാനങ്ങളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കി. മുരസുവിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിലും മഴ ശക്തമാണ്.

മുരസു കരതൊട്ട സാഹചര്യത്തില്‍ ഇന്നും നാളെയും ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുതുച്ചേരിയിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 3.30നും 5.30നും ഇടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മുരസു ചുഴലിക്കാറ്റ് വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ആന്ധ്രാപ്രദേശിന്റെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിനടുത്ത് തീരം കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെയാണ് ‘ശക്തമായ’ ചുഴലിക്കാറ്റ് ഓങ്കോളിനടുത്ത് കരയിലേക്ക് പതിക്കാൻ തുടങ്ങിയത്.

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക – തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇക്കാരണങ്ങളാൽ നവംബർ രണ്ട് മുതൽ ആറുവരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
SUMMARY: Cyclone ‘Murasu’ has made landfall; heavy rain in Andhra Pradesh and Tamil Nadu, flight services cancelled, and an alert issued for Kerala as well.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

തിരുവനന്തപുരത്തെ 17- കാരന്‍റെ അരുംകൊല ആസൂത്രിതം; കൊലയിലേക്ക് നയിച്ചത് പ്രണയവുമായി ബന്ധപ്പെട്ട തർക്കം, പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ 17- കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ...

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

സോക്കർ ചങ്ക്‌സ് ഓണം, കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ത്രിവേണി ഓണം,...

സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം ആഘോഷിച്ചു. ദക്ഷിണ അയോധ്യ...

നന്ദിനി തൈരിന്റെ വില വർധന; ലിറ്ററിന് 2 രൂപ കുറയ്ക്കും, കെ.എം.എഫ് സമ്മതിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക...

Related Articles

Popular Categories