നന്ദിനി തൈരിന്റെ വില വർധന; ലിറ്ററിന് 2 രൂപ കുറയ്ക്കും, കെ.എം.എഫ് സമ്മതിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ സമ്മതിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തൈരിന്റെ വിലവർധനയ്ക്കെതിരെ ഉപഭോക്താക്കളിൽനിന്നും ഹോട്ടൽ മേഖലയിലുള്ളവരിൽനിന്നും പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

നവംബർ രണ്ടിന് കെ.എം.എഫ് ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തൈരിന്റെ വില കുറയ്ക്കണമെന്ന് അദ്ദേഹം നിർദേശിച്ചത്. തന്റെ നിർദേശം കെ.എം.എഫ് അംഗീകരിച്ചതായും ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ സമ്മതിച്ചതായും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് ഒരു കിലോ നന്ദിനി തൈരിന്റെ വില 54 രൂപയിൽനിന്ന് 68 രൂപയായി ഉയർന്നിരുന്നു. 500 ഗ്രാം പാക്കറ്റിന്റെ വില 28 രൂപയിൽനിന്ന് 34 രൂപയാക്കുകയും ചെയ്തിരുന്നു. പുതിയ ഇളവ് നിലവിൽ വരുന്നതോടെ ഒരു കിലോ തൈരിന്റെ വില 66 രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, പാലിന്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ച തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. വിലവർധനയിലൂടെ സംസ്ഥാനത്തെ ഏകദേശം 11 ലക്ഷം ക്ഷീരകർഷക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വർധിപ്പിച്ച എട്ട് രൂപയിൽ ഏഴ് രൂപ കർഷകർക്ക് ലഭിക്കുമെന്നും ഒരു രൂപ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവർത്തനച്ചെലവുകൾക്കായി നീക്കിവെക്കുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തൈരിന്റെ വില കുറയ്ക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെങ്കിലും പുതുക്കിയ നിരക്ക് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ കെ.എം.എഫിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
SUMMARY: Price hike of Nandini curd: KMF agrees to reduce price by Rs 2 per litre, says Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല – മകരവിളക്ക് മഹോത്സവം

ബെംഗളൂരു: ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ 17-ന്...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ‘സാന്താ ബീറ്റ്സ് 2026’ കാരൾ ഗാന മത്സരം 29-ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കാരൾ ഗാന മത്സരം...

മഴ ഒഴിയുന്നു; ബെംഗളൂരുവിൽ താപനില 29 ഡിഗ്രി വരെ ഉയരും

ബെംഗളൂരു: നഗരത്തിൽ ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

നമ്മ മെട്രോ പിങ്ക് ലൈൻ; ആദ്യദിനം യാത്ര ചെയ്തത് 33,000-ത്തിലേറെ പേർ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ പുതിയ എലിവേറ്റഡ് പാതയിൽ ആദ്യദിനം...

മൂന്ന് ദിവസത്തെ ബെംഗളൂരു കൃഷിമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: കർഷകരും കാർഷിക മേഖലയിലെ ഗവേഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു...

അഞ്ച് പതിറ്റാണ്ട്, 600ലേറെ സിനിമകൾ, തെലുങ്ക് നടന്‍ ഗിരി ബാബു അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ ഗിരി ബാബു(80)അന്തരിച്ചു. വാര്‍ധക്യസഹജമായ...

Related Articles

Popular Categories