ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ബി.എസ്.സി നഴ്സിങ് വിദ്യാർഥി മരിച്ചു. കലബുറഗിയിലെ അംബേദ്കർ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ചിറ്റാപുര സ്വദേശി മുജാഹിദാണ് (25) മരിച്ചത്. അതേസമയം അബദ്ധത്തിൽ വീണതാണോ അതോ ആത്മഹത്യയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബ്രഹ്മപൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. ഇതേ ഹോസ്റ്റലിൽ ഏതാനും ദിവസങ്ങൾ മുമ്പ് വിദ്യാർഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയമായ സംഭവം നടന്നിരുന്നു. ഇതിൽ അന്വേഷണം തുടരുന്നതിനിടയാണ് ദുരൂഹ സാഹചര്യത്തിൽ മറ്റൊരു വിദ്യാർഥിയുടെ മരണം. മുജാഹിദിന്റെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Nursing student dies after falling from the fourth floor of a hostel
നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














