തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു. കാഞ്ഞിരംകുളം പി. കെ. എസ്. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓഡിറ്റോറിയത്തിന്റെ ഷീറ്റ് മാറ്റി കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. സ്കൂളിന് അവധിയായതിനാലും തൊഴിലാളികൾ പെട്ടെന്ന് മാറിനിന്നതിനാലും വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.
മഴയെ അവഗണിച്ച് കോൺക്രീറ്റിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിർമാണ തൊഴിലാളികൾ ഉൾപ്പെടെ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പ്രാദേശിക ഭരണകൂടവും പരിശോധന നടത്തും.
SUMMARY: The concrete of the school auditorium under construction in Neyyatinkara collapsed and fell: a major disaster was avoided















