പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഹ​രി​യാ​ന​യി​ലെ ഫരീദാബാദിലെ സെക്ടർ 21 സി യിലാണ് ദാരുണ സംഭവം നടന്നത്. സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐടി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റായ പരംജീത് ധൻകറാണ് (42) കൊല്ലപ്പെട്ടത്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് പരംജീത് സിംഗപ്പൂരിൽ നിന്ന് നാടായ ഫരീദാബാദിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി പാർക്കിങ് ഏരിയയിൽ കാർ നിർത്തുന്നതിനെ ചൊല്ലി അയൽവാസിയായ മോനു ശർമയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ മോനു ശർമ തന്റെ ലൈസൻസുള്ള തോക്കെടുത്ത് പരംജീതിന് നേരെ വെടിയുതിർക്കുകയായിരുന്നു.

15-ഓളം റൗണ്ട് വെടിയുതിർത്തതിൽ ഒമ്പതോളം ബുള്ളറ്റുകൾ പരംജീതിന്റെ ശരീരത്തിൽ പതിച്ചു. സംഭവസ്ഥലത്തുതന്നെ രക്തത്തിൽ കുളിച്ചുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരു കുടുംബങ്ങളും തമ്മിൽ പാർക്കിങ്ങിനെയും വളർത്തുമൃഗങ്ങളെയും ചൊല്ലി നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കും കുടുംബത്തിനും വേണ്ടി ഹരിയാന പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Argument over parking; The head of an IT company was shot dead
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ...

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നോര്‍ക്കയോട് ഹൈക്കോടതി

കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ...

റമദാൻ സംഗമം ഫെബ്രുവരി 13 ന്

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ...

ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

Related Articles

Popular Categories