ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ഭീഷണി. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് അടങ്ങിയ കത്ത് വിമാനത്തിന്റെ ടോയ്‌ലറ്റിൽനിന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽനിന്ന് ഉടൻ പുറത്തിറക്കി. സുരക്ഷാ പരിശോധനകൾ തുടരുകയാണ്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്.

ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് കാബിൻ ക്രൂ ടോയ്‌ലറ്റിൽ നിന്ന് ഭീഷണിക്കത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻ തന്നെ ബോംബ് സ്ക്വാഡും എയർപോർട്ട് സുരക്ഷാ സേനയായ സി.ഐ.എസ്.എഫും (CISF) ഇടപെടുകയും വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിലും ലഗേജുകളിലും ബോംബ്-ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല, ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ എമർജെൻസി പിൻവലിച്ചതായി അധികൃതർ  പറഞ്ഞു. വിമാനത്തിന് ലഖ്‌നൗവിലേക്ക് പുറപ്പെടാൻ അനുമതി നൽകിയിട്ടുണ്ട്.

SUMMARY: Threat to hijack IndiGo flight; Inspection in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ...

പോളണ്ടിൽ നടുക്കുന്ന വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6...

‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

Related Articles

Popular Categories