വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വ്യാപക അപകടം. വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു. വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരിച്ചത്. അപകടത്തില്‍ ബദ്രിനാഥിന്റെ പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.
അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടത്തില്‍ ഇന്ന് രാവിലെ ഏഴുമണിവരെ സംസ്ഥാനത്ത് 1387 പേർക്കാണ് പരുക്കേറ്റത്. തമിഴ്നാട് എമർജൻസി മാനേജ്മെന്റ് സർവീസ് പുറത്തുവിട്ട കണക്കുകളാണിത്.
SUMMARY: 10-year-old boy dies after firecrackers stored at home explode in Tamil Nadu; parents sustain serious injuries
















