ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ കർണാടകയുടെ സംസ്ഥാനതല യുവജന ക്യാംപ് നാളെ മുതൽ 12 വരെ മൈസൂരു കാത്തലിക് സെന്ററിൽ നടക്കും. ക്യാംപിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം (ന്യൂഡൽഹി), പാസ്റ്റർ ബിനു ജോസഫ് (വടശേരിക്കര, എക്സൽ മിനിസ്ട്രീസ്), ബ്രദർ ബ്ലെസൻ മാത്യു (എക്സ്ൽ മിനിസ്ട്രീസ്), പാസ്റ്റർ ടിപ്സൺ തോമസ് എന്നിവർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. വൈ.പി.സി.എ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. വൈ.പി.സി.എ കർണാടക സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ചാൾസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ റോയി ജോർജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകും.
SUMMARY: Youth camp from tomorrow
SUMMARY: Youth camp from tomorrow















