കന്നഡ പഠിക്കൂ… കർണാടകയുമായി ഹൃദയബന്ധം സ്ഥാപിക്കൂ!; സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ച് നവംബർ 22 മുതൽ

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്ന കന്നഡേതര ഭാഷക്കാർക്ക് കന്നഡ ഭാഷ പഠിക്കാനും നാടിന്റെ സമ്പന്നമായ സംസ്കാരത്തോടും ജനങ്ങളോടും കൂടുതൽ അടുക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റ് (SS TUITIONS) മൂന്ന് മാസത്തെ സൗജന്യ കന്നഡ പഠന പരിപാടി ആരംഭിക്കുന്നു.

2026 നവംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് വൈറ്റ്ഫീൽഡിലെ എസ്.എസ്. ട്യൂഷൻസിൽ പുതിയ ബാച്ചിന് തുടക്കമാകും.

മാസത്തിൽ രണ്ട് ഓഫ്‌ലൈൻ ക്ലാസുകൾ വീതം രണ്ട് മണിക്കൂർ ദൈർഘ്യത്തിലും ആഴ്ചയിൽ രണ്ട് ഓൺലൈൻ ക്ലാസുകൾ രാത്രി 8 മുതൽ 9 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻ ബാച്ചുകളിൽ പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നവർക്കും വീണ്ടും ക്ലാസുകളിൽ ചേരാവുന്നതാണ്.

കർണാടക സർക്കാരിന്റെ കന്നഡ വികസന അതോറിറ്റിയുടെ പരിശീലനം നേടിയ ഡോ. സുഷമ ശങ്കർ, പ്രൊഫ. രാകേഷ് വി.എസ്., ശ്രീ. റെബിൻ രവീന്ദ്രൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

കന്നഡ ഭാഷാ പഠനരംഗത്ത് 18 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന ഈ സംരംഭത്തിലൂടെ ഇതുവരെ ഏകദേശം 4,500 കന്നഡേതര ഭാഷക്കാർക്ക് കന്നഡ പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

“ഒഴിവുസമയം ലഭിക്കട്ടെ എന്ന് കാത്തിരിക്കരുത്; തിരക്കേറിയ ജീവിതത്തിനിടയിലും ഭാഷ പഠിക്കാൻ സമയം കണ്ടെത്തണം. കർണാടകയിൽ ജീവിക്കുന്ന നാം ഈ നാടിന്റെ ഭാഷ പഠിക്കുന്നത് നമുക്ക് ജീവിതവും ജീവിതമാർഗവും നൽകുന്ന മണ്ണിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും മനോഹരമായ അടയാളമാണ്. താൽപര്യവും ആത്മാർത്ഥതയും നിരന്തരമായ പരിശീലനവുമുണ്ടെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കന്നഡ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് വളർത്തിയെടുക്കാൻ സാധിക്കും,” എന്ന് ഡോ. സുഷമ ശങ്കർ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്: 9901041889 / 8147212724/ 9742853241.
SUMMARY: New batch of free Kannada learning classes from November 22.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ പടക്കാപകടങ്ങളിൽ 51 പേർക്ക് കണ്ണിന് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക്...

കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് തിരിച്ചടി. പോലീസ്...

കൊല്ലം ചിതറയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ചിതറയില്‍ കൊല്ലായില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി...

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്സ്പ്രസ്സില്‍ വെച്ചാണ്...

കല്‍പ്പറ്റയില്‍ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ മതില്‍ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കല്പറ്റ: കല്പറ്റ എസ്.പി ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ സംരക്ഷണ മതില്‍ ഇടിഞ്ഞുവീണ്...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

Related Articles

Popular Categories