സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ മാപ്പ് പറയണം; നിലപാടില്‍ ഉറച്ച്‌ കാലടി സര്‍വകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ കേസില്‍ മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ച്‌ സർവകലാശാല. മാപ്പപേക്ഷയും സത്യവാങ്മൂലവും നല്‍കാതെ സസ്പെൻഷൻ പിൻവലിക്കാനാകില്ലെന്ന് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. ക്യാമ്പസില്‍ അച്ചടക്കം ഉറപ്പാക്കാനാണ് വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം. വിദ്യാർഥികള്‍ തെറ്റ് അംഗീകരിച്ച്‌ മാപ്പുപറഞ്ഞാല്‍ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ.

സസ്പെൻഷൻ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി. 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടെന്നാണ് സർവകലാശാല കോടതിയെ അറിയിച്ചത്. പ്രതിഷേധത്തിനിടെ വൈസ് ചാൻസലറെ തടഞ്ഞുവെച്ച്‌ ആക്രമിച്ചെന്നും സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തിയെന്നും സർവകലാശാലയുടെ വിശദീകരണത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളും കേസ് വിവരങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 13ന് ക്യാമ്പസിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് സെപ്റ്റംബർ ഒന്നിന് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. മാപ്പപേക്ഷ നല്‍കിയാല്‍ 12 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന് നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മാപ്പുപറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികള്‍.

SUMMARY: Must apologize for the suspension to be revoked; Kalady University stands firm on its stance

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; വിമാനത്താവളത്തിലും അമിതാഭ് ബച്ചന്റെ വസതിയിലും സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള...

പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ റോഡുകളിൽ...

മെസിയുടെ പേരില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് വിവാദം; അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാൻ അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍...

ബെംഗളൂരുവിൽ ക്‌നാനായ കുടുംബങ്ങളുടെ മഹാസംഗമം ഒരുങ്ങുന്നു; ബികെസിഎ റൂബി ജൂബിലി 14-ന്

ബെംഗളൂരു: നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ബെംഗളൂരുവിലെ ക്‌നാനായ കുടുംബ കൂട്ടായ്മയായ കാത്തലിക്...

മില്‍മ പാലിന് ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ തിരുവനന്തപുരം മേഖല...

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ...

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി...

Related Articles

Popular Categories