ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം ബെംഗളൂരുവിനും മൈസൂരുവിനുമായി വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
A major boost to Karnataka’s growth! Projects worth over ₹15,000 crore are being launched today to strengthen connectivity and energy security. https://t.co/jfMwD06wCK
— Narendra Modi (@narendramodi) November 13, 2026
കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള പിങ്ക് ലൈനിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. തവരേക്കരെ മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിനു ശേഷം ഐ.ഐ.എം ബെംഗളൂരു മെട്രോ സ്റ്റേഷൻ വരെ ഇരുവരും യാത്ര ചെയ്തു. കർണാടക ഗവർണർ സുധ യാദവ്, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് റൂട്ടിലുള്ള പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനും പ്രധാനമന്ത്രി പച്ചക്കൊടി വീശി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമരാജനഗർ, ചിക്കമഗളൂരു, സകലേഷ്പൂർ, സുബ്രഹ്മണ്യ റോഡ് എന്നീ നാല് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും വിവിധ ഊർജ്ജ, പെട്രോളിയം, ഗതാഗത പദ്ധതികളുടെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
മൈസൂരിൽ ഇന്ത്യയിലെ ആദ്യത്തെ എൽ.ഇ.ഡി ഡോം പ്ലാനറ്റേറിയമായ (COSMOS-Mysuru Planetarium) ‘കോസ്മോസ്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ ‘ഏക് പെഡ് മാ കേ നാം’ (Ek Ped Maa Ke Naam) പദ്ധതിയുടെ ഭാഗമായി ഭാരത് വനിൽ വൃക്ഷത്തൈ നടീൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
ಗುಲಾಬಿ ಮೆಟ್ರೋ ಸಂಚಾರ ; ಹೊಸ ಹಾದಿ, ಹೊಸ ಆರಂಭ
ಬೆಂಗಳೂರಿನ ನಗರ ಸಾರಿಗೆ ವ್ಯವಸ್ಥೆಯಲ್ಲಿ ಹೊಸ ಮೈಲಿಗಲ್ಲು ಸ್ಥಾಪಿಸಲಿರುವ ನಮ್ಮ ಮೆಟ್ರೋ ಗುಲಾಬಿ ಮಾರ್ಗದ ಸಂಚಾರಕ್ಕೆ ಚಾಲನೆ ನೀಡಿದ ವಿಶೇಷ ಕ್ಷಣಗಳು.
A New Line. A New Beginning.
Glimpses of the flag-off of Namma Metro’s Pink Line, marking a new milestone in Bengaluru’s urban mobility journey.
#NammaMetro | #PinkLine
— DK Shivakumar (@DKShivakumar) November 13, 2026
പിങ്ക് ലൈനിന്റെ ആദ്യഘട്ടത്തിലെ -7.5 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. നാളെ രാവിലെ 6 മുതലായിരിക്കും സർവ്വീസ് ആരംഭിക്കുക. നാല് ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ പാതയിൽ വിന്യസിക്കുക. തിരക്കുള്ള സമയങ്ങളിൽ 8 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവ്വീസ് നടത്തും.
A New Pink Path to a Better Connected Bengaluru!
Glad to flag off the elevated stretch of Namma Metro’s Pink Line, along with Hon’ble Prime Minister Shri Narendra Modi and Hon’ble Governor Dr. Sudha Yadav. Hon’ble Minister for Greater Bengaluru Development Shri Krishna Byre Gowda and Hon’ble Member of Parliament Shri Tejasvi Surya were also present on the occasion.
Joined the Hon’ble Prime Minister and other dignitaries for a metro ride from SG Palya to IIMB Metro Station. Our government remains committed to expanding Bengaluru’s public transport infrastructure, strengthening metro connectivity and creating a more efficient, sustainable and commuter-friendly city. We will continue to invest in infrastructure that improves everyday mobility and enhances the quality of life of Bengalureans.
#NammaMetro | #PinkLine
— DK Shivakumar (@DKShivakumar) November 13, 2026
കലേന അഗ്രഹാര മുതൽ നാഗവാര വരെ 21.26 കിമി നീളുന്നതാണ് പിങ്ക് ലൈൻ പാത. ഇതിൽ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പിങ്ക് ലൈൻ ആണ് തുറന്നിരിക്കുന്നത്. കലേന അഗ്രഹാര, ഹുലിമാവു, ഐഐഎംബി, ജെപി നഗർ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റൽ, താവരെകെരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ഈ പാത. ജയദേവയാണ് ഈ പാതയിലെ പ്രധാന സ്റ്റേഷൻ. ഇവിടെ വെച്ചാണ് യെല്ലോ ലൈനിലേക്ക് മാറാൻ സാധിക്കുക.
പിങ്ക് ലൈനിൽ ആകെ 18 സ്റ്റേഷനുകളാണ് ഉണ്ടാകുക. 13.76 കിമി ഭാഗം ഭൂഗർഭ പാതയാണ്. ഡയറി സർക്കിളിനെ നാഗവാരി വഴി എംജി റോഡൂമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. അടുത്ത വർഷമായിരിക്കും പാത തുറക്കുക.
















