മൈക്രോസോഫ്റ്റ് തകരാര്‍: ഡല്‍ഹിയില്‍ നിന്നുള്ള 3 വിമാനങ്ങള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്

ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കി. രണ്ട് വിമാനങ്ങള്‍ വൈകുകയും ചെയ്തു. മറ്റ് വിമാനക്കമ്പനികള്‍ ഇതുവരെ സർവീസുകളെ ബാധിച്ച തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ വൈകിയതായും റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ ആശയവിനിമയ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്.

യാത്രക്കാരുടെ ഇമെയിലുകള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ ട്രാഫിക് താല്‍ക്കാലികമായി മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും എയർ ഇന്ത്യ വ്യക്തമാക്കി. സാധാരണ 24 മണിക്കൂറിനുള്ളില്‍ ഇമെയിലുകള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളും യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിലും മറ്റ് വിവരങ്ങളിലും മാറ്റമുണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നാണ് നിർദേശം. ഡല്‍ഹി വിമാനത്താവളവും യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

SUMMARY: Microsoft outage: SpiceJet cancels 3 flights from Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അഭിഭാഷകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാൾ ബിഹാറിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ അഭിഭാഷകൻ ബി. മഞ്ജുനാഥിനെ (43) വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ...

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; അന്വേഷണത്തിന് നിര്‍ദേശം

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട്...

മെട്രോ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ പിങ്ക്...

മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

Related Articles

Popular Categories