വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി നിര്‍മ്മിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങി. ഗര്‍ഡറുകള്‍ പരസ്പരം ചേര്‍ത്തുള്ള ബോസ്ട്രിങ് മാതൃകയിലാണ് നിര്‍മാണം. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററും നീളം പാലത്തിനുണ്ടാവും.
ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തില്‍ പണിയുന്നത്. പുഴയിലേക്ക് തൂണുകള്‍ ഇല്ലാത്ത രീതിയിലാണ് രൂപകല്‍പ്പന. ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാൻ ശേഷിയുള്ള വിധമാണ് നിർമാണം നടത്തുന്നത്.
SUMMARY: A new high-tech bridge is coming to Chooralmala; cost is ₹34 crore















