മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തിരൂരങ്ങാടി ഡെപ്യൂട്ടി സിഇയോട് മന്ത്രി ആവശ്യപ്പെട്ടു.തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന് ജുനൈദ് (13) ആണ് മരിച്ചത്.
ഒരു വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന അറ്റകുറ്റപ്പണി നടത്താത്ത ലൈനുകള്‍ അഴിച്ചുമാറ്റുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ജുനൈദിന്റെ വീട്ടുകാര്‍ക്ക് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുത കമ്പികള്‍ താഴ്ന്ന് കിടക്കുന്നുവെന്ന് പലതവണ പരാതി നല്‍കിയിട്ടും അവഗണിച്ചെന്നാണ് പരാതി. നാലഞ്ച് വര്‍ഷം മുമ്പ് ഇത്തരത്തിലൊരപകടം ഇവിടെ വച്ച് ഒരു യുവാവിന് സംഭവിച്ചിരുന്നു. അന്ന് പരാതിപ്പെട്ടിട്ടും ഇന്നുവരെ നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Electricity Minister orders probe into incident where a student died in Malappuram
















