ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. പുലർച്ചെയും രാത്രിയിലുമാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില താഴ്ന്നതോടെ രാവിലെ പുറത്തിറങ്ങുന്നവർക്കും ജോലിക്കായി യാത്ര ചെയ്യുന്നവർക്കും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ പുലർച്ചെ നേരിയ മൂടൽമഞ്ഞുണ്ട്.
നവംബർ മാസത്തിൽ ബെംഗളൂരുവിൽ താപനില കുറയുന്നത് സാധാരണ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ്. വടക്കുകിഴക്കൻ മൺസൂൺ കാലാവസ്ഥയും അന്തരീക്ഷത്തിലെ മാറ്റങ്ങളും നഗരത്തിലെ താപനിലയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലെ താപനിലയിൽ കൂടുതൽ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
SUMMARY: It’s getting colder in Bengaluru; The minimum temperature was 16.3 degrees Celsius
















