മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ആഴി ജ്വലിപ്പിച്ച് നിയുക്ത മേൽശാന്തിമാരെ സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6.30ഓടെ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും അവരോധിക്കും. ചൊവ്വാഴ്ച (17-11-2026) പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ മണ്ഡലകാലത്തിന് ഔദ്യോഗിക തുടക്കമാകും.

പ്രതിദിനം 80,000 തീർത്ഥാടകർക്കാണ് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ–പമ്പ പാത വഴി 60,000 പേർക്കും എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും വെർച്വൽ ക്യൂ ബുക്കിങ് നടത്താം. നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും. ഇന്ന് 30,000 പേർക്കാണ് ദർശനത്തിന് അവസരം. ഉച്ചയ്ക്ക് 12ന് ശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ.

ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നടയടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. ജനുവരി 20ന് നട അടയ്ക്കും.
SUMMARY: Mandala – Makarvilak Pilgrimage: Sabarimala Nata will open today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെെസൂരു കേരള സമാജം ശിശുദിനാഘോഷം

ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട്...

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

ഹാസനിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഗ്രാമവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.ജയമ്മ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ഇരിക്കൂർ സ്വദേശി മുഹമ്മദ്‌ ഹാജി കീത്താടത്ത്...

തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു....

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15...

Related Articles

Popular Categories