‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ. സുഷമ ശങ്കർ പരിഭാഷപ്പെടുത്തിയ ‘കന്നഡ ബാലകഥകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രസിഡന്റ് രമേശ് കുമാർ വി. പുസ്തകം പ്രകാശനം ചെയ്തു. മലയാളം മിഷൻ അധ്യാപിക  അഞ്ജലി ബിനോയ് പുസ്തകം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി രജേഷ് പി. പുസ്തകത്തെ പരിചയപ്പെടുത്തി.

കന്നഡ ജാനപദ കഥകളുടെ സമ്പന്നമായ പൈതൃകം മലയാളി ബാലവായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ ജാനപദ പണ്ഡിതൻ ജീ. ശം. പരമശിവയ്യയുടെ ‘കന്നഡ ജനപദ കഥെഗളു’ എന്ന 320 പേജുകളുള്ള കൃതിയിൽനിന്ന് തിരഞ്ഞെടുത്ത കഥകളാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1970-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഏഴാമത്തെ പതിപ്പുവരെ എത്തിയത് അതിന്റെ സാഹിത്യപരവും സാംസ്കാരികവുമായ പ്രാധാന്യത്തിന് തെളിവാണ്. ജനജീവിതത്തിന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ജാനപദ കഥകളെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ അവതരിപ്പിക്കാനാണ് പരിഭാഷക ശ്രമിച്ചിട്ടുള്ളത്. മൂലകഥകളുടെ ആശയവും സാംസ്കാരികത്തനിമയും പരമാവധി നിലനിർത്തിക്കൊണ്ടാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത്...

യുവധാര വെൽഫെയർ അസോസിയേഷൻ ശിശുദിനാഘോഷം 

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിവിധ മത്സരങ്ങളോടെ...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വ്യാഴാഴ്ച വിധി; സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയില്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക...

Related Articles

Popular Categories