“പദവി മോഹിച്ചല്ല, ക്ഷമ ചോദിക്കുന്നു”; കോൺഗ്രസ് മടങ്ങിവരവിൽ എതിർപ്പുകൾക്കിടെ പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. ബി.ജെ.പിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പത്മജയുടെ തുറന്നുപറച്ചില്‍. തന്റെ തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിക്കുന്ന നിരവധി കോണ്‍ഗ്രസ് പ്രവർത്തകരുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അതില്‍ എല്ലാവരോടും ഹൃദയപൂർവം ക്ഷമ ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വികാരപരമായ ഒരു നിമിഷത്തില്‍ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് ഞാൻ തയ്യാറെടുത്തത്.

ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച്‌ ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങള്‍ പൂർണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമവാർഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതികുടീരത്തില്‍ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.

SUMMARY: Padmaja Venugopal amid opposition to her return to the Congress

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫെയര്‍നെസ് ക്രീമില്‍ അമിത അളവില്‍ മെര്‍ക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം

മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച...

ട്രെയിന്‍ ബോഗിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതി പിടിയില്‍

മധുര: തമിഴ്‌നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ...

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക...

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

Related Articles

Popular Categories