മനാമ: ബഹ്‌റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുകയാണെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം യുഎസ് യുദ്ധവിമാനമായ യുഎസ് എഫ് 16 ആക്രമിച്ചെന്ന് ഇറാൻ സൈന്യം. ഗൾഫ് മേഖലയിൽ വച്ച് മിസൈലാക്രമണം നടത്തിയെന്ന് സൈന്യം ശനിയാഴ്‌ച അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് മിഷൻ റദ്ദാക്കി വിമാനം തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ് നിർബന്ധിതമായതായി സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. ആക്രമണം നടന്നിട്ടില്ലെന്നും പശ്ചിമേഷ്യയിലെ തങ്ങളുടെ യുദ്ധവിമാനങ്ങൾ എല്ലാം സുരക്ഷിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
SUMMARY: Iranian missile attack on an industrial facility in Bahrain
















