ലഖ്നൗ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള അയോധ്യ – ജനക്പൂർ ട്രെയിൻ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പൂർ ധാമിനെയും ബന്ധിപ്പിച്ച് ഏകദേശം 604 കിലോമീറ്റര്‍ ദൂരമുള്ള ട്രെയിന്‍ സര്‍വീസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇരുവരും ഫ്ലാഗ് ഓഫ് ചെയ്തത്.
#WATCH | PM @narendramodi and Nepal PM Balendra Shah virtually flag off the Saryu-Kamala Express, a new weekly train service connecting Ayodhya Cantt in Uttar Pradesh with Janakpur Dham in Nepal.
@MEAIndia @ShahBalen #IndiaNepalRelations https://t.co/r6NMzlwFmO
— SansadTV (@sansad_tv) November 23, 2026
സരയു-കമല എക്സ്പ്രസ് എന്ന പേരിലുള്ള ട്രെയിന്‍ സര്‍വീസിലൂടെ ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് 19 മണിക്കൂര്‍ ട്രെയിന്‍ യാത്രയിലൂടെ നേരിട്ടു നേപ്പാളിലെത്താം. നിലവിലുള്ള മറ്റു ട്രെയിന്‍ സര്‍വീസുകള്‍ പോലെ നേപ്പാളിലെത്താന്‍ യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ മാറി മാറി സഞ്ചരിക്കേണ്ടിവരില്ല. 28 മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയിലൊരിക്കലായിരിക്കും ഉണ്ടാകുക. അയോധ്യ മുതല്‍ നേപ്പാള്‍ വരെ പത്ത് സ്റ്റേഷനുകളുണ്ടാകും. നേപ്പാളിലേക്കെത്താന് വീസ ആവശ്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടോ സാധുവായ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ കൈയില്‍ കരുതിയാല്‍ മതി.
പതിവ് പ്രതിവാര സർവീസുകൾ ആരംഭിക്കുന്നതിന് മുൻപായി നവംബർ 23 മുതൽ 25 വരെ ഉദ്ഘാടന സ്പെഷൽ ട്രെയിനുകൾ ഓടും. 04295 നമ്പർ ആദ്യ സ്പെഷൽ ട്രെയിൻ നവംബർ 23ന് ഉച്ചയ്ക്ക് 12.30ന് അയോധ്യ ധാമിൽ നിന്ന് പുറപ്പെട്ട് 24ന് രാവിലെ 10ന് ജനക്പൂർ ധാമിൽ എത്തും. മടക്കയാത്രയായ 04296 നമ്പർ സ്പെഷൽ ട്രെയിൻ നവംബർ 24ന് ഉച്ചയ്ക്ക് ഒന്നിന് ജനക്പൂർ ധാമിൽ നിന്ന് പുറപ്പെട്ട് 25ന് രാവിലെ 8.10ന് അയോധ്യ ധാമിൽ എത്തിച്ചേരും
ഇരുദിശകളിലേക്കും ആഴ്ചയിൽ ഒരിക്കലാണ് പതിവ് സർവീസ് (15595, 15596) ഉണ്ടാവുക. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.10ന് ജനക്പൂർ ധാമിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 8.10ന് അയോധ്യ കാൻ്റിൽ എത്തും. ജയനഗർ (ഉച്ചയ്ക്ക് 2.10), സീതാമഢി (വൈകിട്ട് ഏഴ്), നർക്കട്ടിയാഗഞ്ച് (രാത്രി 10.50), ഗോരഖ്പൂർ (പുലർച്ചെ 3.55) എന്നിവയാണ് പ്രധാന സ്റ്റേഷനുകളിലെ സമയം.
മടക്കയാത്രയിൽ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.50ന് അയോധ്യ കാൻ്റിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40ന് ജനക്പൂർ ധാമിൽ എത്തും. ഗോരഖ്പൂർ (രാത്രി 10.13), നർക്കട്ടിയാഗഞ്ച് (പുലർച്ചെ 1.50), സീതാമഢി (പുലർച്ചെ 4.42), ജയനഗർ (രാവിലെ 8.30) എന്നിങ്ങനെയാണ് സമയക്രമം.
സ്റ്റോപ്പുകളും സുരക്ഷാ പരിശോധനകളും
നവംബർ 14നാണ് റെയിൽവെ മന്ത്രാലയം പുതിയ പാത പ്രഖ്യാപിച്ചത്. ബിഹാറിലും ഉത്തർപ്രദേശിലുമായി 10 ഇടക്കാല വാണിജ്യ സ്റ്റോപ്പുകളാണ് മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുള്ളത്. ജയനഗർ, മധുബനി, ശിഷോ, സീതാമഢി, റക്സോൾ, നർക്കട്ടിയാഗഞ്ച്, ഗോരഖ്പൂർ, ബസ്തി, മങ്കാപൂർ, അയോധ്യ ധാം എന്നിവയാണവ. ജയനഗറിന് ശേഷം ജയനഗർ കസ്റ്റംസ് യാർഡ് വഴിയാണ് ട്രെയിൻ നേപ്പാളിലേക്ക് പ്രവേശിക്കുക.
SUMMARY: Ayodhya-Nepal train flagged off; ‘Sarayu-Kamala Express’ to commence from the 28th















