ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ദീപ പി.എസ്. ചെയർപേഴ്സണായും ജ്യോതി ഹരീഷ്, രതി രാജേഷ് എന്നിവർ വൈസ് ചെയർപേഴ്സൺമാരായും ദർശന അർജുൻ കൺവീനറായും നിമ്മി ശ്രീജയൻ, സിന്ധു ജെയിൻ എന്നിവർ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ സന്തോഷ് കുമാർ, വിപിൻ, കൺവീനർ സുമോദ്, ഫിനാൻസ് കൺവീനർ രാഹുൽ, ജോയിന്റ് കൺവീനർമാരായ എഡ്വേർഡ്, കിഷോർ (സ്പോർട്സ്), കാർത്തിക് (മീഡിയ) തുടങ്ങിയവർ പങ്കെടുത്തു.
വനിതാ വിഭാഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പ്രീത ശിവൻ, മിനി രാജേഷ്, ഇന്ദു സുനിൽ, സജിത വിശ്വനാഥ്, ബീന നായർ, സന്ധ്യ സന്തോഷ്, സൗമ്യ പ്രസാദ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
SUMMARY: Kerala Samajam Karnataka North Division Women’s Wing Office Bearers
















