കടുത്ത നെഞ്ചുവേദന: നടൻ സായാജി ഷിൻഡേ ആശുപത്രിയില്‍

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.താരം സുഖം പ്രാപിച്ചു വരികയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകള്‍ക്കുശേഷം മറ്റുചില പരിശോധനകള്‍കൂടി ഡോക്ടർമാർ നടത്തി. പരിശോധനയില്‍ അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളില്‍ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.

നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സായാജി ഷിൻഡേ. 2000-ല്‍ ജ്ഞാനഭാരതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭാരതി എന്ന തമിഴ് ചിത്രത്തിലെ സുബ്രഹ്മണ്യ ഭാരതിയായുള്ള പ്രകടനത്തിലൂടെയാണ് സായാജി ഷിൻഡേ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ടാഗോർ, ആന്ധ്രാവാല, പോക്കിരി, ലക്ഷ്മി, കൃഷ്ണ, ആര്യ 2, അരുന്ധതി, ദൂക്കുഡു, റൂളർ, ഗോഡ്ഫാദർ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ബാബ, ദൂള്‍, അഴകിയ തമിഴ് മകൻ, സന്തോഷ് സുബ്രഹ്മണ്യം, ആധവൻ, വേട്ടൈക്കാരൻ, വേലായുധം, കാലാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തില്‍ നാടോടിമന്നൻ എന്ന ചിത്രത്തില്‍ വില്ലനായുമെത്തി.

The post കടുത്ത നെഞ്ചുവേദന: നടൻ സായാജി ഷിൻഡേ ആശുപത്രിയില്‍ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: ഷോട്ട്പുട്ടില്‍ മൻപ്രീത് കൗറിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം....

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ചെന്നൈ: പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയില്‍വേ...

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന നിര്‍ദേശം തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം...

അൻസിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടി അന്‍സിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ ലക്ഷ്മി...

“മാറിനില്‍ക്ക്…. ഞാന്‍ നിങ്ങളെ കാണുന്നില്ല”;  മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന്...

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ഡല്‍ഹി: ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബർ 2 മുതല്‍ രാജ്യവ്യാപകമായി...

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

Related Articles

Popular Categories