ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ 2024ലെ പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്ബിക് മെഡല്‍ ജേത്രി കൂടിയായ സാക്ഷി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സാക്ഷിയെ കൂടാതെ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ് പട്ടേല്‍ എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തില്‍ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിലെ സജീവ സാന്നിധ്യമാണ് സാക്ഷി.

The post ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here