ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനില്‍ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റില്‍

ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനില്‍ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

നാഷണല്‍ ഹെല്‍ത്ത് സർവീസില്‍ (എൻഎച്ച്‌എസ്) മെഡിക്കല്‍ സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ എഡ്‌വെയർ പ്രദേശത്ത് ബേണ്‍ഡ് ഓക്ക് ബ്രോഡ്‌വേ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്. ജലാല്‍ ഡെബെല്ല എന്ന യുവാവ് നെഞ്ചിലും കഴുത്തിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്ത് പോലീസെത്തുകയും പ്രതിയായ ഡെബെല്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. നെഞ്ചിനും കഴുത്തിനുമേറ്റ മൂർച്ചയേറിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാല്‍ക്കുപ്പി കരാറില്‍ മില്‍മയ്ക്ക് ഹൈക്കോടതി തിരിച്ചടി; രണ്ടാം ടെൻഡര്‍ നടപടികള്‍ വിലക്കി

കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ...

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.പി ഷുഹൈബിനെ...

കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ...

17,000 അടി ഉയരത്തില്‍ വെച്ച്‌ മിന്നലേറ്റു; പാട്ന-ലക്നൗ ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗം തകര്‍ന്നു

ഡല്‍ഹി: പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി...

പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ നിഷ...

സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

സൗദി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍...

എസ്.ഐ.ആറിനെതിരെ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിക്കെതിരെ ബെംഗളൂരുവിൽ ഇന്ന്...

ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് കിലോയ്ക്ക് 54 രൂപ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പച്ചക്കറികളുടെയും ഇലക്കറികളുടെയും വിലയിൽ ഗണ്യമായ വർധന....

Related Articles

Popular Categories