സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ?; ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച

ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചരിത്രവിജയം സ്വന്തമാക്കിയ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സുരേഷ് ഗോപി നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗം ഡൽഹിയിൽ എത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരിൽ കാണും. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.

അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്നും സുരേഷ് ഗോപി. പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ​ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണമാണ് നൽകിയത്. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തിയത്.

പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല. ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

SUMMARY : Suresh Gopi to Union Cabinet; Meeting with Modi today

Hot this week

ബിജെപി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരന്‍

തിരുവനന്തപുരം: വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവാകും. മാരാര്‍ജി ഭവനില്‍...

മൈസൂരു കേരളസമാജം കുടുംബസംഗമം ജൂണ്‍ 7ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം '2K26' ജൂണ്‍ 7ന് വെെകീട്ട് 5...

ലോക്കപ്പില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്, കര്‍ശന നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന...

ട്രാക്ടർ മറിഞ്ഞ് വന്‍ അപകടം; പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ബെംഗളൂരു: കൊപ്പല്‍ ജില്ലയിലെ മുനിറാബാദിൽ ട്രാക്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു...

യാത്രാസമയം 24 മണിക്കൂര്‍; ബെംഗളൂരു-മുംബൈ റൂട്ടില്‍ പുതിയ ട്രെയിന്‍

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ ഹുബ്ബള്ളി വഴി പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു....

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള എസ്‍യുവി കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നംഖോറില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു വാഹനം കൂടി...

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21ന് ചേരും....

സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ത്തു; യുവതിയില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച്‌ യുവതി കെഎസ്‌ആർടിസി ബസിന്റെ...

Related Articles

Popular Categories