മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.

അതേസമയം അമൻ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്രപരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് നൈജീരിയൻ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച്‌ വരികയാണ്.
<BR>
TAGS : DRUG ARREST,
SUMMARY : Drug case. Actress Rakul Preet’s brother Aman arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

മംഗളൂരു കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ്...

Related Articles

Popular Categories