കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് സ്വന്തം വീടിനുള്ളില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.വി. കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം വിദേശത്തുള്ള മകനെ വിളിച്ച് കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കുര്യാക്കോസും ഭാര്യയും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
SUMMARY: After stabbing his wife to death, he called his son abroad to inform him; the accused is in custody















