കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നേത്രാവതി നാളെ രാവിലെ 8 മണിക്ക്

മംഗളൂരു: കനത്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ​ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 14ാം തീയതി പുറപ്പെട്ട അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു.

രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ– ലോണാവാല– ജോലാർപേട്ട– പാലക്കാട്– ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

<BR>
TAGS : KONKAN RAILWAY | LAND SLIDE
SUMMARY : Landslides on Konkan Highway. Control of train traffic

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടില്ല – മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജോ വിദ്യാര്‍ഥി കണ്‍സെഷനോ വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി...

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി നല്‍കിയ നാടൻ ബോംബ് കടിച്ച യുവാവ് സ്ഫോടനത്തിൽ മരിച്ചു

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന്...

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു; സൗഹൃദപരമായി മുന്നോട്ടുപോകുമെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി. ഡി. സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന...

യുവധാര ശിശുദിനാഘോഷം 15 ന്

ബെംഗളൂരു: ജിഗനി യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും...

കു​ട്ടി​ക​ളു​​ണ്ടാ​വാ​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു

ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു  കെംപെഗൗഡ...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 960 രൂപ

​കൊച്ചി: സ്വർണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും ഏറ്റവും കുറഞ്ഞ...

2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം...

Related Articles

Popular Categories