വയനാട് ദുരന്തം; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദേശം

വയനാട് ദുരന്തത്തില്‍ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്കാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും.

ഗാഡ്ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം. ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റിപ്പോർട്ട് തേടിയിരുന്നു. അതേ സമയം, പത്തുദിവസത്തെ തിരച്ചില്‍ പൂർത്തിയാക്കി വയനാട്ടില്‍ നിന്ന് സൈന്യത്തിന്റെ ഒരുവിഭാഗം മടങ്ങി.

കണ്ണൂർ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ നിന്നുള്ള സൈനീകരാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദർശനത്തിനായ് എത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും. ദുരന്തബാധിതപ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിയേക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories