കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ

ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നക്സലൈറ്റ് സംഘത്തിലെ അംഗം അനിരുധ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനിരുദ്ധിനെ എടിസി സംഘം ചോദ്യം ചെയ്ത് വരികയാണ്.

നിരോധിത ലേഖനങ്ങൾ എഴുതുകയും പോസ്റ്റ് ചെയ്യുകയും, നക്സൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയാളുമാണ് അനിരുധ്. പോലീസും നക്‌സൽ വിരുദ്ധ സംഘവും ഇയാൾക്കായി പലപ്പോഴും കെണിയൊരുക്കിരുന്നു. കാമുകിയെ കാണാൻ അനിരുധ് 3 ദിവസം മുമ്പ് ബെംഗളൂരുവിൽ എത്തിയിരുന്നു. തിരികെ ചെന്നൈയിലേക്ക് പോകാനായി കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലേക്ക് പോയ ഇയാളെ എടിസി സംഘം പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ അനിരുധ് നക്സൽ പ്രവർത്തനങ്ങൾക്ക് പണം പിരിച്ചതായും രഹസ്യയോഗങ്ങൾ നടത്തിയതായും കണ്ടെത്തി. വികാസ് ഗാഡ്‌ഗെ എന്ന പേരിൽ അനിരുദ്ധിന് വ്യാജ ആധാർ കാർഡ് ഉള്ളതായും കണ്ടെത്തി. 2 ബാഗുകളും പെൻഡ്രൈവുകളും ടാബുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Naxalite from Haryana arrested in City

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

Related Articles

Popular Categories