സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​ കാണിച്ച്​​ രവികുമാർ രംഗത്തുവന്നത്​.

കിറ്റൂർ എംഎൽഎ ബാബസാഹിബ്​ ഡി. പാട്ടീൽ, ചിക്കമഗളൂരു എംഎൽഎ എച്ച്.ഡി തമ്മയ്യ എന്നിവരെ ഇക്കാര്യത്തിനായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ രവികുമാർ പറഞ്ഞു. ഇതി​ന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഉടൻ അത്​ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന്​ പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന്​ ബിജെപിയും വെല്ലുവിളിച്ചു. സംസ്ഥാനത്ത് ബിജെപി ഓപ്പറേഷൻ കമല തുടരുകയാണെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കർണാടകയിൽ 135 എംഎൽഎമാരാണ്​​ കോൺഗ്രസിനുള്ളത്​. ബിജെപിക്ക്​ 66ഉം ജെഡിഎസിന്​ 19ഉം അംഗങ്ങളുണ്ട്​.

TAGS: KARNATAKA | BJP | CONGRESS
SUMMARY: Two Congress MLAs offered Rs 100 crore to topple Karnataka govt, MLA Ravikumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാല് രൂപയ്ക്ക് പകരം 11 രൂപ; വിഇഎച്ച്‌ ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പിണറായി

തിരുവനന്തപുരം: വിഇഎച്ച്‌ ഗ്ലോബല്‍ കമ്പനിയില്‍ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ...

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13-കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഇലക്‌ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍...

പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പുണെയില്‍ അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ...

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക...

മിയാമി വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു

വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച...

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

Related Articles

Popular Categories