കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

ബെംഗളൂരു : സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന മന്നത്തു പദ്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ച് കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങളില്‍ ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയ് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്കും, ആചാര്യ വന്ദനത്തിനും ശേഷം ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

വൈസ് ചെയര്‍മാന്‍ കെ വി ഗോപാലകൃഷ്ണന്‍, ജി മോഹന്‍കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, സി ജി ഹരികുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. വിജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. മല്ലേശ്വരം കരയോഗം പ്രസിഡന്റ് രാജലക്ഷ്മി നായര്‍, മഹിളാവിഭാഗം മംഗളയുടെ പ്രസിഡന്റ് സുധ കരുണാകരന്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കര്‍ണാടകയിലെ 42 കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എംഎംഇടി സ്‌കൂള്‍, കെഎന്‍എസ്എസ് വിദ്യമന്ദിര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു. എംഎംഇടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി കേശവപിള്ള, ട്രഷറര്‍ ബി സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് കേണല്‍ ശശിധരന്‍ നായര്‍ എന്നിവരും വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രഘുനാഥ പിള്ളയും നേതൃത്വം നല്‍കി.
<br>
TAGS : KNSS

Hot this week

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

ബംഗാളിൽ മലയാളിയെ കള്ളനെന്ന് സംശയിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ച് കൊന്നു; 7 പേര്‍ അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

Related Articles

Popular Categories