ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ പ്രതിഷേധിച്ചു. തുടർന്ന് ബെംഗളൂരു നോർക്ക സാറ്റലൈറ്റ് ഓഫീസിലെത്തി നോർക്ക ഓഫീസർക്ക് നിവേദനം സമർപ്പിച്ചു.
ഓൾ ഇന്ത്യാ കെഎംസിസി, ശ്രീനാരായണ സമതി, തേജസ് ചാരിറ്റബിൾ ട്രസ്റ്റ്,സുവർണ കർണാടക കേരളാസമാജം,ക്രിസ്റ്റഫർ അസോസിയേഷൻ, നന്മ ബെംഗളൂരു കേരളസമാജം, മജസ്റ്റിക്ക് റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയ മലയാളി സംഘടകളുടെ പ്രതിനിധികൾ പങ്കെടുത്തു. സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, മണികണ്ഠ സേവാ സമിതി, കേരള സമാജം സിറ്റി സോൺ, കേരള എൻജിനീയേഴ്സ് അസോസിയേഷൻ, യുവധാര വെൽഫെയർ അസോസിയേഷൻ, ഫ്രണ്ട്സ് വെൽഫെയർ, അസോസിയേഷൻ എന്നിവർ പിന്തുണ അറിയിച്ചു. കേരള മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുവാനും സംഘടനകൾ തീരുമാനിച്ചു.
SUMMARY: Increase in NORKA Insurance Premium; Joint Protest by Malayali Organizations
















