വിമർശനം അതിരുവിടുന്നു; വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിജെപിക്ക് തോൽവി ഉറപ്പെന്ന് മുൻ മന്ത്രി

ബെംഗളൂരു: ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്ന് മുന്‍ മന്ത്രി രേണുകാചാര്യ. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രേണുകാചാര്യ പറഞ്ഞു. വിമത എംഎല്‍എ ബസവഗൗഡ പാട്ടീല്‍ യത്‌നലിന്റെ നേതൃത്വത്തിലുള്ള സംഘം വിജയേന്ദ്രയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കുന്നതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തി അധ്യക്ഷന്‍ ജെപി നഡ്ഡ ഉള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ വിജയേന്ദ്രയ്ക്കാണെന്നാണ് വിവരം. വിജയേന്ദ്രയെയും ബി.എസ്. യെദിയൂരപ്പയേയും വിമര്‍ശിക്കുന്നത് അതിരുവിടുകയാണെന്ന് രേണുകാചാര്യ പറഞ്ഞു. വിജയേന്ദ്രയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയേന്ദ്ര അധ്യക്ഷനായി തുടരുമെന്നതിനാല്‍ യത്‌നല്‍ വിഭാഗത്തിന്റെ മാനസിക നില താളം തെറ്റിയിരിക്കുകയാണ്. അവരുടെ പെരുമാറ്റത്തില്‍ എല്ലാവരും ലജ്ജിക്കുകയാണ്. കോണ്‍ഗ്രസിലുള്ളവര്‍ പോലും എന്താണ് ബിജെപിയില്‍ സംഭവിക്കുന്നതെന്ന് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2023 നവംബറിലാണ് ബി.വൈ. വിജയേന്ദ്ര ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനാകുന്നത്. ഇത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അതൃപ്തരാക്കിയിരുന്നു.

TAGS: KARNATAKA | BJP
SUMMARY: BJP won’t win even 10 seats if Vijayendra is removed: Renukacharya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

പ്രധാനമന്ത്രി മോദിക്ക് ഇന്ന് പിറന്നാള്‍; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

Related Articles

Popular Categories