പാലക്കാട്: കേരളത്തിന്‍റെ സില്‍വർ ലൈൻ പദ്ധതി യാഥാർഥ്യമാകില്ലെന്ന് മെട്രൊമാൻ ഇ. ശ്രീധരൻ. കേന്ദ്രം ഒരിക്കലും ഈ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടാമെയന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാറുമായി സംസാരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതാണ് ഈ പദ്ധതി. കേന്ദ്ര സർക്കാർ ഉറപ്പുനല്‍കുന്നതില്‍ മാത്രമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള ആശങ്കയെന്നും ശ്രീധരൻ പറഞ്ഞു. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയില്‍ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.
കെ റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. ‘കെ റെയിലിന് രാഷ്ട്രീയ കുഴപ്പം മാത്രമല്ല, സാമ്പത്തിക പ്രശ്‌നവുമുണ്ട്. രണ്ട് പദ്ധതികള്‍ നടന്നാല്‍ നാട്ടുകാര്‍ക്കും വിഷമം വരും. പുതിയ പ്രൊപ്പോസലില്‍ നാട്ടുകാര്‍ക്കും ഒരു പ്രശ്‌നവും വരില്ല’, ഇ ശ്രീധരന്‍ പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Center will not give permission for Silver Line in Kerala: E. Sreedharan