ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 25 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ തീവണ്ടിയുടെ 11 കോച്ചുകൾ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.45-ഓടെ നെർഗുണ്ഡിക്ക് സമീപം മൻഗൗളിയിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്നാൽ 25 പേർക്ക് പരുക്കേറ്റിറ്റുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ഇസിഒആർ ജനറൽ മാനേജർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷാപ്രവർത്തനങ്ങൾക്കിയി ആക്സിഡന്റ്- മെഡിക്കൽ ദുരിതാശ്വാസ ട്രെയിനും സ്ഥലത്തെത്തിയിരുന്നു.

യാത്രക്കാർക്ക് ലക്ഷ്യ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇസിഒആർ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് മൂന്ന് തീവണ്ടി സർവീസുകൾ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്- കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്ര അറിയിച്ചു.

TAGS: TRAIN ACCIDENT
SUMMARY: Bengaluru – Kamakya express derails in Odisha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം യെലഹങ്ക സോൺ “തകർത്തോണം’ നാളെ

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷം “തകർത്തോണം 2026”...

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി....

ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഡല്‍ഹി: ഗംഗാനദിക്ക് കുറുകെ 'നിതീഷ് സേതു' പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു....

നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡില്‍ ശനിയാഴ്ച ഒഴിവായത് വൻ ദുരന്തം. നിയന്ത്രണം വിട്ട...

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രദർശനത്തിനും ഏഴിമല നാവിക...

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിനിടെ മലയാളി ട്രാവല്‍ വ്ലോഗര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് കാമ്പിലേക്കുള്ള...

പാര്‍ക്കില്‍ ദമ്പതികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത സംഘത്തിൻ്റെ ആക്രമണം

മുംബൈ: പാർക്കില്‍ ഇരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം....

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാത 66ല്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടൻ...

Related Articles

Popular Categories