ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ

ബെംഗളൂരു: ബനശങ്കരി ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായുള്ള സ്കൈവാക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ബനശങ്കരി മെട്രോ സ്റ്റേഷനെ ബനശങ്കരി ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററുമായി (ടിടിഎംസി) ബന്ധിപ്പിക്കുന്ന സ്കൈവാക്ക് ആണ് നിർമ്മിക്കുന്നത്. 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

റോഡ്, സ്കൈവാക്ക് ലാൻഡ്സ്കേപ്പിംഗ്, റെസ്റ്റിംഗ് പോഡുകൾ, വാണിജ്യ ഔട്ട്ലെറ്റുകൾ എന്നിവയുള്ള ബെംഗളൂരുവിലെ ആദ്യത്തെ വൃത്താകൃതിയിലുള്ള സ്കൈവാക്ക് കൂടി ആയിരിക്കുമിത്. സ്കൈവാക്ക് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളിൽ നിന്ന് ബിഎംആർസിഎൽ ടെൻഡറുകൾ ക്ഷണിച്ചു. 2017 ജൂണിൽ തുറന്ന ബനശങ്കരി മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മെട്രോ സ്റ്റേഷനിൽ നക്കുന്ന ബസ് സ്റ്റാൻഡിലേക്ക് പോകാൻ യാത്രക്കാർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടക്കണം. ഇതിനൊരു പരിഹരമാണ് പുതിയ സ്കൈവാക്ക്. കഴിഞ്ഞ വർഷം ബിബിഎംപി ബജറ്റിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. സ്കൈവാക്കിന് പകുതി ഫണ്ട് ബിബിഎംപി നൽകിയിട്ടുണ്ട്.

TAGS: BENGALURU | SKYWALK
SUMMARY: Banashankari to get new skywalk soon

Hot this week

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരില്‍ നോട്ടുബുക്കുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ...

അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; 3 എംഎല്‍എമാര്‍ രാജിവച്ച്‌ ടിവികെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായി വിമത വിഭാഗത്തില്‍ നിന്ന് 3 എംഎല്‍എമാർ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച്‌ കത്തിനശിച്ചു. വിനോദ സഞ്ചാര മേഖലയായ കോഴിക്കോട്...

‘പാഠപുസ്തക അച്ചടി പൂര്‍ത്തിയായി, മെയ് 30-ന് മുമ്പായി സ്‌കൂളുകളില്‍ പുസ്തകമെത്തും’: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി...

Related Articles

Popular Categories