വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

തിരുവനന്തപുരം: പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന നല്‍കി സിപിഐഎം. വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. വിഎസിനെ ക്ഷണിതാവാക്കി ഉള്‍പ്പെടുത്താത്തത് സംസ്ഥാന സമ്മേളനത്തില്‍ വിവാദമായിരുന്നു.

പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എ കെ ബാലന്‍, എം എം മണി, കെ ജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാവും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് പുതിയ ക്ഷണിതാക്കളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

കൊല്ലം സമ്മേളനത്തില്‍ വി എസ് വിഎസ് അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയില്‍ ഉള്‍പെടുത്താത്തതിനെ പറ്റി ചോദിച്ചപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഇന്ന് സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയാറാക്കിയത്.

ഇതില്‍ രണ്ടുപേര്‍ മാത്രമാണ് പുതുതായി ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. കൊല്ലം സമ്മേളനത്തില്‍ 75 വയസ് പ്രായ പരിധിയെ തുടര്‍ന്ന് നേതൃസമിതിയില്‍ നിന്നൊഴിവായ എ കെ ബാലനും ആനാവൂര്‍ നാഗപ്പനുമാണ് ഇത്തരത്തില്‍ പുതുതായി ഉള്‍പ്പെട്ടത്. മന്ത്രി വീണ ജോര്‍ജ് മാത്രമാണ് 89 അംഗ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവ്.

മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സംഘടനാ ചുമതലകളും ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്‌ഐയുടെ ചുമതല എറണാകുളത്ത് നിന്നുള്ള സി.എന്‍.മോഹനനാണ്. എസ്.എഫ്.ഐയുടെ ചുമതല എം.വി.ജയരാജനാണ്.

TAGS : VS ACHUTHANANDAN
SUMMARY : VS Achuthanandan is a special invitee to the CPI(M) state committee.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച്‌...

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍വെ ട്രാക്ക് കാണാതായി; അന്വേഷണം ശക്തമാക്കി അധികൃതര്‍

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം; പുതിയ പദ്ധതിയുമായി തമിഴ്‌നാട്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം...

ബെംഗളൂരു മലയാളികൾക്കായി ചെറുകഥാമത്സരം

ബെംഗളൂരു: ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള...

വിവാദങ്ങള്‍ക്കൊടുവില്‍ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു

തിരുവനന്തപുരം: സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെ എറണാകുളം പബ്ലിക് ഹെല്‍ത്ത്...

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍...

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2,500 രൂപ...

Related Articles

Popular Categories