ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴ തോപ്രാംകുടി സ്കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

The post ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here