കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: വിജയപുരയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ അർജുൻ കുശാൽസിംഗ് രാജ്പുത് (32), രവിനാഥ് സുനിലാൽ പട്ടർ (52), പുഷ്പ രവിനാഥ് പട്ടർ (40), മേഘരാജ് അർജുൻസിംഗ് രജ്പുത് (12) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ബബലേശ്വർ താലൂക്കിലെ അർജുനാഗിക്ക് സമീപം ശനിയാഴ്ചയാണ് അപകടം നടന്നത്. ജാംഖണ്ഡിയിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് നാല് മൃതദേഹങ്ങളും കാറിൽ നിന്ന് പുറത്തെടുത്തത്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെയും ബബലേശ്വർ സ്റ്റേഷൻ പോലീസും സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

The post കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here