തൃശൂരിലും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂർ: തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്പനമുണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി.

24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. 3 മുതല്‍ 4 സെക്കന്റുകള്‍ വരെ ഭൂചലനം നീണ്ടുനിന്നു. വലിയ ശബ്ദത്തോടെയാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
<br>
TAGS : EARTHQUAKE | PALAKKAD | THRISSUR
SUMMARY : Earthquake again in Thrissur and Palakkad

LEAVE A REPLY

Please enter your comment!
Please enter your name here