പോലീസുകാരൻ ഓടിച്ച കാറിടിച്ച്‌ വഴിയാത്രക്കാരി മരിച്ചു

അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരില്‍ ആണ് അപകടം. ബീന എന്ന സ്ത്രീയാണ് മരിച്ചത്. മുണ്ടേരിയിലെ സഹകരണ സംഘം കളക്ഷൻ ഏജന്‍റായിരുന്നു ബീന. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ഓടിച്ച കാറാണ് സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചത്.

റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെ നിയന്ത്രണം തെറ്റി വന്ന കാർ ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ദൂരേയ്ക്ക് തെറിച്ചുപോയ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ പോലീസുകാരൻ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

TAGS : KANNUR | ACCIDENT |DEAD
SUMMARY : The woman died after being hit by a car driven by a policeman

LEAVE A REPLY

Please enter your comment!
Please enter your name here