പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശി സ്വദേശി അഭിഷേകിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. അഭിഷേകാണ് കൊലപാതകിയെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിരുന്നു. കൃതി കുമാരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ അഭിഷേക് മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കൃതി കുമാരിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമായി അഭിഷേക് അടുപ്പത്തിലായിരുന്നു. കാമുകിയെ കൂട്ടി അഭിഷേക് പലതവണ ഭോപ്പാലിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ കാമുകിയും അഭിലാഷും തമ്മിലുള്ള ബന്ധം വഷളായി. അഭിഷേകും യുവതിയും തമ്മിൽ നിരന്തരം വഴക്കായതോടെ കൃതി യുവതിയെ ബെംഗളൂരുവിലെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി. പലതവണ വിളിച്ചെങ്കിലും ഇരുവരും അഭിഷേകിൻ്റെ ഫോൺ കോളുകൾ സ്വീകരിച്ചിരുന്നില്ല. കാമുകിയുടെ താമസസ്ഥലം അന്വേഷിച്ച് കൃതിയുടെ ഫ്ലാറ്റിലെത്തിയ അഭിഷേക് വാക്ക് തർക്കത്തിനൊടുവിൽ കൃതിയെ കൊലപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റിൻ്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പോലീസിനെ അഭിഷേകിലേക്ക് എത്തിയത്.

TAGS: BENGALURU |MURDER | CRIME
SUMMARY:  The incident where the woman was killed in the PG hostel; The accused was arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: പരീക്ഷകള്‍ മാറ്റി, എട്ട് ജില്ലകളിലെ ട്യൂഷന്‍ സെന്ററുകള്‍, മതപഠന ശാലകള്‍ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ...

കർണാടക മന്ത്രിസഭാ വികസനം ഉടൻ; 20 എം.എൽ.എമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനം ഉടൻ നടന്നേക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

കർണാടകയിൽ ഇന്നും കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; തീരദേശ മേഖലയിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് സ്വദേശി എ. നൂർജഹാൻ (77) ബെംഗളൂരുവിൽ അന്തരിച്ചു  ഇന്ദിരാനഗറിലായിരുന്നു...

ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മഞ്ഞ കാര്‍ഡിന്...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഓഗസ്റ്റ് 9ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ്...

കനത്ത മഴ; ബെൽത്തങ്ങടിയിൽ മണ്ണിടിച്ചിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ...

Related Articles

Popular Categories